K e r a l P r i s o n s

1981 മുതല്‍ ജയിലാസ്ഥാനകാര്യാലയം ഡി.ഐ.ജി.യുടേയും, 2 എ.ഐ.ജി.മാരുടേയും കീഴില്‍ മേഖലാ സംവിധാനം ജയില്‍ വകുപ്പില്‍ നിലവില്‍ വന്നു. ജയിലാസ്ഥാനകാര്യാലയം ഡി.ഐ.ജി. ദക്ഷിണ മേഖലയുടെ ചുമതലയും, മറ്റ് രണ്ട് എ.ഐ.ജി.മാര്‍ യഥാക്രമം മധ്യമേഖലയുടേയും, ഉത്തരമേഖലയുടേയും ചുമതലയും വഹിച്ചിരുന്നു. 2000 ല്‍ രണ്ട് എ.ഐ.ജി. തസ്തികകളും ഡി.ഐ.ജി. തസ്തികകളായി ഉയര്‍ത്തി. തുടര്‍ന്ന്‌ 2012 ല്‍ സിക്ക പ്രിന്‍സിപ്പാളിൻ്റെ തസ്തിക ഡി.ഐ.ജി.(ദക്ഷിണമേഖല) & ഡയറക്ടര്‍ സിക്ക എന്ന തസ്തിക ആയി ഉയര്‍ത്തുകയും ചെയ്തു. നിലവില്‍ ദക്ഷിണമേഖല ഡി.ഐ.ജി. തിരുവനന്തപുരം കേന്ദ്രമാക്കിയും, മദ്ധ്യമേഖല ഡി.ഐ.ജി. ത്യശ്ശൂര്‍ കേന്ദ്രമാക്കിയും, ഉത്തര മേഖല ഡി.ഐ.ജി. കോഴിക്കോട് കേന്ദ്രമാക്കിയും പ്രവര്‍ത്തിക്കുന്നു. അതാത് മേഖലകളിലെ ജയില്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും, നിയന്ത്രണവും അതാത് മേഖല ഡി.ഐ.ജി. മാരുടെ ഉത്തരവാദിത്വമാണ്.

  • ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ്‌ പ്രിസണ്‍സ് (ദക്ഷിണ മേഖല) & ഡയറക്ടര്‍ സിക്ക
  • ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ്‌ പ്രിസണ്‍സ് (മധ്യമേഖല)
  • ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ്‌ പ്രിസണ്‍സ് (ഉത്തര മേഖല)
  • RegionMasterScripts