K e r a l P r i s o n s

താഴെ പറയുന്ന കാര്യങ്ങൾ പാലിച്ചുകൊണ്ടാണ് തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നത്

  • ഉത്തരവാദിത്തപ്പെട്ട അധികാരിയുടെ ഒപ്പോടുകൂടിയ വാറണ്ട്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച മാതൃകയിലുള്ള ഹെൽത്ത് സ്‌ക്രീനിംഗ്‌ റിപ്പോർട്ട് എന്നിവ കൂടാതെ ആരെയും ജയിലില്‍ പ്രവേശിപ്പിക്കുന്നതല്ല.
  • ഒന്നിൽ കൂടുതൽ പേർ പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഓരോ വ്യക്തികൾക്കും പ്രത്യേകം വാറണ്ടുകൾ ആവശ്യമാണ്.
  • വാറണ്ടില്‍ പരാമർശിച്ചിട്ടുള്ള വ്യക്തിയെ തന്നെയാണ് ജയിലില്‍ ഹാജരാക്കിയത് എന്ന് ഉദ്യോഗസ്ഥന്‍ വാറണ്ടിൽ നൽകിയിരിക്കുന്ന തിരിച്ചറിയൽ അടയാളം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
  • വാറണ്ട് അപൂര്‍ണ്ണമോ, തെറ്റായതോ ആണെങ്കില്‍ അതിൻ്റെ പകര്‍പ്പ് എടുത്ത് സൂക്ഷിച്ചശേഷം തിരുത്തല്‍ വരുത്തുന്നതിനായി അകമ്പടി ഉദ്ദ്യോഗസ്ഥന്‍ വശം ബന്ധപ്പെട്ട കോടതിയ്ക്ക് തിരികെ സമര്‍പ്പിക്കേണ്ടതാണ്‌.
  • പ്രവേശന സമയത്ത് തടവുകാരന്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ ഉദ്യോഗസ്ഥർ സൂക്ഷ്മ പരിശോധന നടത്തേണ്ടതും, തടവുകാരനെ കാണിച്ചു ബോധ്യപ്പെടുത്തിയ ശേഷം പ്രിസണേഴ്‌സ് ക്യാഷ് - പ്രോപ്പർട്ടി രജിസ്റ്ററിൽ ചേർത്ത് വരവ് വെക്കേണ്ടതുമാണ്
  • പ്രവേശിപ്പിക്കപ്പെടുന്ന തടവുകാരൻ, നിരോധിക്കപ്പെട്ട വസ്തുക്കള്‍ ജയിലിനകത്തേക്കു കൊണ്ടുപോകുന്നില്ലെന്നു ഉറപ്പുവരുത്തുവാൻ ജയില്‍/പോലീസ് ഉദ്യോഗസ്ഥർ, തടവുകാരുടെ സ്വകാര്യതയും മാന്യതയും സംരക്ഷിച്ചുകൊണ്ട് (കഴിവതും അകമ്പടി ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യത്തിൽ) ദേഹപരിശോധന നടത്തേണ്ടതാണ്.
  • വനിതാ തടവുകാരെ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണ് പരിശോധിക്കേണ്ടത്.
RegionMasterScripts