K e r a l P r i s o n s

പൊതു ജനങ്ങൾക്ക് ജയില്‍ വകുപ്പിൻ്റെ ഭക്ഷ്യ വില്‍പന കൗണ്ടറുകളില്‍ നിന്നും ആഹാരം വാങ്ങി കൊണ്ട് പോകുന്നതിനൊപ്പം ഇരുന്ന് കഴിക്കുവാനും ഒരിടം വേണം എന്ന ആശയമാണ് പൂജപ്പുര സെൻട്രൽ ജയിലിനു സമീപം ദേശീയ പാതയോരത്ത് ഒരു കഫറ്റീരിയ തുടങ്ങുവാൻ കാരണമായത്. 2016 ജനുവരി മാസം പത്തൊൻപതാം തീയതി ആരംഭിച്ച ഈ കഫറ്റീരിയ യൂണിറ്റ് പൂർണ്ണമായും എയർ കണ്ടിഷൻ ചെയ്തതും ഒരേ സമയം ഇരുപത്തിനാല്‌ പേർക്ക് ഇരുന്നു കഴിക്കുവാൻ പാകത്തിലുള്ളതുമാണ്. ഇതോടൊപ്പം ഭക്ഷണ വസ്തുക്കൾ വാങ്ങി കൊണ്ട് പോകുന്നതിനായി ഒരു ടേക്ക്-എവേ കൗണ്ടറും പ്രവർത്തിക്കുന്നു. മുപ്പതു ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ഈ യൂണിറ്റ് വാഹന പാർക്കിങ് സൗകര്യം, മൊബൈൽ റീചാർജിംഗ്‌ സൗകര്യം എന്നിവയോട് കൂടിയതാണ്. ഈ യൂണിറ്റിൽ ഓപ്പൺ ഹട്ട് മാതൃകയിൽ ഇരുപത്തിനാല്‌ പേർക്ക്കൂടി ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനോട് അനുബന്ധമായി ഒരു ജ്യൂസ് പാർലറും, ഒരു തുറന്ന അടുക്കളയും പ്രവര്‍ത്തിക്കുന്നു. മുന്തിയ ഹോട്ടലുകൾക്കു സമാനമായ സൗകര്യം ഒരുക്കുമ്പോഴും ഉൽപ്പന്നങ്ങൾ മിതമായ നിരക്കിലാണ് പൊതുജനങ്ങൾക്ക് നൽകി വരുന്നത്. രാവിലെ 6.30 മണിമുതൽ രാത്രി 9 മണിവരെയാണ് കഫറ്റീരിയയുടെ പ്രവർത്തന സമയം. സമാനമായ ഒരു കഫെറ്റീരിയ ചീമേനി തുറന്ന ജയിലിലും പ്രവർത്തിക്കുന്നുണ്ട്.

RegionMasterScripts