K e r a l P r i s o n s

പോഷകസംമ്പുഷ്ടവും, സംപൂര്‍ണ്ണവുമായ ഭക്ഷണമാണ് അന്തേവാസികള്‍ക്ക് നല്‍കുന്നത്. ശാരീരികമായി അവശതയും, രോഗങ്ങളും ഉളള അന്തേവാസികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്‌പെഷ്യല്‍ ഡയറ്റ് നല്‍കുന്നു.

സാധാരണ ഭക്ഷണത്തിൻ്റെ ഇനങ്ങള്‍
ദിവസം പ്രഭാത ഭക്ഷണം ഉച്ച ഭക്ഷണം ചായ അത്താഴം (വൈകുന്നേരം
ഞായര്‍ ഇഡ്ഡലി/ദോശ, സാമ്പാര്‍, ചായ ചോറ്, അവിയല്‍, തീയല്‍, തൈര്‌ ചായ ചോറ്, തോരന്‍,രസം
തിങ്കള്‍ ചപ്പാത്തി, കടലക്കറി, ചായ ചോറ്, മീന്‍കറി, വറവ്, പുളിശ്ശേരി ചായ ചോറ്, കപ്പപ്പുഴുക്ക്, രസം, അച്ചാര്‍ (നാരങ്ങ/മാങ്ങ/നെല്ലിക്ക)
ചൊവ്വ ഉപ്പ്മാവ്, ഗ്രീന്‍പീസ് കറി, ചായ
ചോറ്, അവിയല്‍, സാമ്പാര്‍, തൈര്‌ ചായ ചോറ്, തോരന്‍, ചെറുപയര്‍ കറി
ബുധന്‍ ചപ്പാത്തി, കടലക്കറി, ചായ ചോറ്, മീന്‍കറി, അവിയല്‍, പുളിശ്ശേരി ചായ ചോറ്, കപ്പപ്പുഴുക്ക്, രസം, അച്ചാര്‍
(നാരങ്ങ/മാങ്ങ/നെല്ലിക്ക)
വ്യാഴം ഉപ്പ്മാവ്, ഗ്രീന്‍പീസ് കറി, ചായ ചോറ്, അവിയല്‍, സാമ്പാര്‍, തൈര് ചായ ചോറ്, തോരന്‍,തീയല്‍
വെളളി ചപ്പാത്തി, കടലക്കറി, ചായ ചോറ്, അവിയല്‍, എരിശ്ശേരി, പുളിശ്ശേരി ചായ ചോറ്, തോരന്‍, രസം
ശനി ഉപ്പ്മാവ്, ഗ്രീന്‍പീസ് കറി, ചായ ചോറ്, തോരന്‍, ആട്ടിറച്ചി, പുളിശ്ശേരി ചായ ചോറ്, കപ്പപ്പുഴുക്ക്, രസം, അച്ചാര്‍ (നാരങ്ങ/മാങ്ങ/നെല്ലിക്ക)

സസ്യഭുക്കുകളായ അന്തേവാസികള്‍ക്ക് മീന്‍, ആട്ടിറച്ചി ഇവയ്ക്ക് പകരം സസ്യാഹാരം നല്‍കുന്നു. തുറന്ന ജയിലിലെ ഓരോ അന്തേവാസിക്കും സാധാരണ ഭക്ഷണത്തിനു പുറമെ എല്ലാ ദിവസവും 100 ഗ്രാം അരിയും 340 ഗ്രാം പച്ചക്കപ്പയും അനുവദിച്ചിട്ടുണ്ട്.

താഴെപ്പറയുന്ന ഉത്സവദിവസങ്ങളില്‍ അന്തേവാസികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കുന്നു.
  • വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്തുമസ്സ്, ഈസ്റ്റര്‍, സ്വാതന്ത്ര്യദിനം, റിപ്പബ്‌ളിക് ദിനം, ഗാന്ധി ജയന്തി, കേരളപ്പിറവി
  • തുറന്ന ജയിലിലെ അന്തേവാസികള്‍ക്ക് ഓരോ വിളവെടുപ്പ് കാലത്തും വിഭവസമൃദ്ധമായ സദ്യ നല്‍കുന്നു.
RegionMasterScripts