K e r a l P r i s o n s

6 മാസത്തിനു മുകളിൽ തടവുശിക്ഷ ലഭിക്കുന്നവരേയും കരുതല്‍ തടവുകാരേയും, സൈനിക വിചാരണയിൽ ശിക്ഷിക്കപ്പെട്ടവരേയും, സിവിൽ ശിക്ഷ വിധിച്ചവരെയും, സുരക്ഷാ കാരണങ്ങളാല്‍ മറ്റ് ജയിലുകളില്‍ നിന്നു മാറ്റിപ്പാര്‍പ്പിക്കുന്ന തടവുകാരേയും, പാർപ്പിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനങ്ങളാണ് ഇവ. സമീപത്തുള്ള സബ് ജയില്‍, സ്‌പെഷ്യല്‍ സബ് ജയില്‍, ജില്ലാ ജയില്‍ എന്നിവിടങ്ങളില്‍ തടവുകാരുടെ എണ്ണം അംഗീകൃതശേഷിയേക്കാൾ കൂടുതലായാൽ, പ്രസ്തുത ജയിലുകളിലെ റിമാൻഡ്/ വിചാരണ തടവുകാരെ സെൻട്രൽ ജയിലിലേക്കു മാറ്റി പാർപ്പിക്കുന്നതാണ്. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലായി 4 സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമുകൾ സ്ഥിതിചെയ്യുന്നു.

RegionMasterScripts