K e r a l P r i s o n s

തിരുവനന്തപുരം ജില്ലയില്‍ പൂജപ്പുരയിലാണ്‌ ജയിലാസ്ഥാനകാര്യാലയം സ്ഥിതി ചെയ്യുന്നത്. ജയിൽ വകുപ്പിൻ്റെ തലവൻ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവ്വീസസ് ആണ്‌. ഐ.പി.എസ്. കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് ജയില്‍ വകുപ്പ്‌ മേധാവി ആയി നിയമിക്കാറുളളത്‌. അദ്ദേഹത്തെ സഹായിക്കുന്നതിനായി ജയിലാസ്ഥാനകാര്യാലയത്തിൽ, ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസും കൂടാതെ ദക്ഷിണ, മധ്യ, ഉത്തര മേഖലകളിലായി ഓരോ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസും പ്രവർത്തിക്കുന്നു. വകുപ്പിനെ ഭരണകാര്യങ്ങളിൽ സഹായിക്കുന്നതിന് ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറേയും, സാമ്പത്തിക കാര്യങ്ങളിൽ സഹായിക്കുന്നതിന് ഒരു സീനിയർ ഫിനാൻസ് ഓഫീസറേയും സർക്കാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയോഗിച്ചിട്ടുണ്ട്.

വകുപ്പിൻ്റെ ആധുനികവൽക്കരണം, പദ്ധതി ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ടു ലഭ്യമാകുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നത്തിൻ്റെ ചുമതല മിനിസ്റ്റീരിയൽ ജീവനക്കാരുടെ തലവനായ പ്രോഗ്രാം ഓഫീസർക്കാണ്. തടവുകാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ അധിഷ്ഠിതമായി തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ചുമതല ജയിലാസ്ഥാനകാര്യാലയത്തിലെ ചീഫ് വെൽഫെയർ ഓഫീസർ നിർവഹിക്കുന്നു. വകുപ്പിനെ സാങ്കേതിക കാര്യങ്ങളില്‍ സഹായിക്കുന്നതിനായി ടെക്‌നിക്കല്‍ സെല്ലും, ദൈനംദിന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് പ്രിസണ്‍ കണ്‍ട്രോള്‍ റൂമും ജയില്‍ ആസ്ഥാനകാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്.

ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവ്വീസസ്

Kerala Prisons Headquarters, Poojappura, Thiruvananthapuram
Land Phone No.
0471- 2342532/ 2344161/ 2344162
Email keralaprisons@gov.in
Established Year  
Land Area In Central Prison & Correctional Home, Thiruvananthapuram Compound
Location Street Poojappura
Village Thycaud
Corporation / Municipality / Panchayath Municipal Corporation Thiruvananthapuram (Poojappura Ward)
Distance from Main Road 0 KM (Poojappura - Vazhuthacaud road)
Railway Station Thiruvananthapuram Central - 3.8 KM
Bus Station (K.S.R.T.C) Thiruvananthapuram Central - 3.8 KM
Air Port Trivandram International Airport - 8.9 KM
Staff Pattern
SL No. Designation Scale of pay No. Of Post
1 DG, P&CS IPS 1
2 DIG (HQ) 112800-163400 1
3 Senior Administrative Officer (Deputation) 95600-153200 1
4 Senior Finance Officer (Deputation) 95600-153200 1
5 Programme Officer 95600-153200 1
6 Chief Welfare Officer 95600-153200 1
7 Chief Audit Officer 59300-120900 1
8 PA to DGP 52200-115300 1
9 Accounts Officer 51400-110300 1
10 Senior Superintendent 51400-110300 3
11 Junior Superintendent 43400-91200 3
12 Head Clerk 39300-83000 5
13 Senior Clerk/ Clerk
35600-75400 / 26500-60700
26
14 Attender 23700-52600 1
15 Office Attendant 23000-50200 7