K e r a l P r i s o n s
  • ശിക്ഷാ ഇളവ് അനുവദിക്കുന്നതിലൂടെ, ജയില്‍ മോചനം നേരത്തെ ലഭ്യമാക്കുമെന്ന പ്രതീക്ഷ നല്‍കി ജയില്‍ അച്ചടക്കം ഉറപ്പു വരുത്തുകയും, മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പഠിപ്പിക്കുകയും ചെയ്ത് അന്തേവാസികളെ മനപ്പരിവര്‍ത്തനം നടത്തി സമുഹത്തിലേയ്ക്ക് അയയ്ക്കുക എന്നതാണ് റെമിഷന്‍ സിസ്റ്റത്തിൻ്റെ ലക്ഷ്യം.
  • സാധാര റെമിഷന്‍, പ്രത്യേക റെമിഷന്‍ എന്നിങ്ങനെ റെമിഷനെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
  • ഫൈന്‍ അടക്കാത്തതു മൂലമുളള ശിക്ഷാകാലയളവ് റെമിഷന് അര്‍ഹമല്ല.
  • നല്ല സ്വഭാവത്തിനും, നല്ല ജോലിയ്ക്കും പ്രതിമാസം 2 വീതം ദിവസം റെമിഷന്‍ അനുവദിക്കും.
  • ചില പ്രത്യേക സേവനങ്ങളിൽ ഏർപ്പെടുന്ന തടവുകാരന് വര്‍ഷത്തില്‍ പരമാവധി 60 ദിവസത്തില്‍ കൂടാതെ പ്രത്യേക റെമിഷന്‍ അനുവദിക്കാവുന്നതാണ്‌.
RegionMasterScripts