വളരെ സുസജ്ജമായ തയ്യല്‍ യൂണിറ്റ് ജയിലിനുളളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജയിലുകളിലെ ടെയിലറിംങ് ഇന്‍സ്ട്രക്ടര്‍മാര്‍ മുഖേന അന്തേവാസികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നു. ആദ്യകാലങ്ങളില്‍ തടവുകാരുടെ യുണിഫോം തുന്നുന്നതിനു വേണ്ടിമാത്രമാണ് ഈ യൂണിറ്റ് ഉപയോഗിച്ചിരുന്നത്. ഒരേ രീതിയിലുളള ജോലി മാത്രം ചെയ്തു വന്നിരുന്നതിനാല്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ തുന്നല്‍ വൈദഗ്ധ്യം പ്രകടിപ്പിക്കാനുളള അവസരം കുറവായിരുന്നു. തടവുകാരുടെ തുന്നൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ മെച്ചപ്പെട്ട റെഡിമെയ്‌ഡ് വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ & കറക്ഷണല്‍ ഹോമില്‍ ഫ്രീ ഫാഷനിസ്റ്റ ആരംഭിച്ചത്. സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കും വേണ്ട റെഡിമെയ്‌ഡ് തുണിത്തരങ്ങൾ, തടവുകാർ വരച്ച മനോഹരങ്ങളായ പെയിന്റിംഗുകൾ, അലങ്കാര കുടങ്ങൾ, നെറ്റിപ്പട്ടം, ഫ്രീഡം ഹവായ് ചപ്പൽ മുതലായവ ഇവിടെ നിന്നു പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കും.