K e r a l P r i s o n s

സ്‌റ്റേറ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ (സിക്ക) യുടെ തുടക്കവും, വികാസവുംജയില്‍ ട്രെയിനിംഗ് സ്‌കൂളിൻ്റെ ചരിത്രം

ഇന്ത്യാ ഗവൺമെന്റിൻ്റെ ക്ഷണപ്രകാരം ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാനും റിപ്പോർട്ട് ചെയ്യാനും 1952 ൽ ഇന്ത്യ സന്ദർശിച്ച യുഎൻ കറക്ഷണൽ അഡ്മിനിസ്ട്രേഷൻ വിദഗ്ധനായ ഡോ. വാൾട്ടർ സി. റെക്ലെസ്, തൻ്റെ 'ജയിൽ അഡ്മിനിസ്ട്രേഷൻ ഇൻ ഇന്ത്യ' എന്ന റിപ്പോർട്ടിൽ കുറ്റവാളികളുടെ ശാസ്ത്രീയ പരിചരണത്തിനായി, ജയിൽ ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാന്‍ ശുപാർശ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 ഓളം ഉദ്യോഗസ്ഥർക്ക് 6 മാസത്തെ പരിശീലന പരിപാടിയും അദ്ദേഹം നടത്തിയിരുന്നു. ഡോ. വാൾട്ടർ സി. റെക്ലെസ് നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തയാളും, ആദ്യത്തെ ജയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലുമായ ശ്രീ. എ.വി.ജോണിൻ്റെ ശുപാര്‍ശയിന്മേല്‍ പൂജപ്പുരയില്‍ 30 വാര്‍ഡര്‍ സ്റ്റാഫിന് പരിശീലനം നല്‍കാന്‍ സാധിക്കുന്ന ഒരു ജയില്‍ ട്രെയിനിങ് സ്‌കൂള്‍ ആരംഭിക്കുന്നതിന് നമ്പർ എച്ച് (ബി) 3-26972 / 57 ഹോം (ബി) വകുപ്പ് തീയതി 11/10/1957 പ്രകാരം കേരള സര്‍ക്കാര്‍ ഉത്തരവായി.

ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് പ്രിൻസിപ്പലായി ആരംഭിച്ച ജയിൽ പരിശീലന സ്കൂളില്‍ 5 പാർട്ട് ടൈം ലക്ചറർമാർ, ഒരു ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവരെ പ്രതിമാസം 50 രൂപ വീതം അലവൻസ് നൽകി നിയമിച്ചു.

ജി.ഒ.(എം.എസ്)നം.114/73/ആഭ്യന്തരം(ബി) വകുപ്പ് തീയതി 07/07/1973 പ്രകാരം 23/07/1973 മുതല്‍ 31/08/1973 വരെ 11 ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ ട്രെയിനിംഗ് സ്‌കൂളില്‍ 6 ആഴ്ച പരിശീലനം നല്‍കി. ജി.ഒ.(എം.എസ്)നം.17/77/ആഭ്യന്തരം(ബി) വകുപ്പ് തീയതി 14/02/1973 പ്രകാരം വാര്‍ഡര്‍ സ്റ്റാഫിൻ്റെ പരിശീലന കാലയളവ് 3 മാസത്തില്‍ നിന്ന് 6 മാസം ആയി നീട്ടി.

ജി.ഒ.(ആര്‍.റ്റി)നം.2644/87/ആഭ്യന്തരം(ബി) വകുപ്പ് തീയതി 31/07/1987 എന്ന ഉത്തരവ്‌ പ്രകാരം അസിസ്റ്റന്റ്‌ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (മധ്യമേഖല), ത്യശ്ശൂര്‍ ശ്രീ. ജി.രാമചന്ദ്രപിളളയെ ജയില്‍ ട്രെയിനിംങ് കോളേജിൻ്റെ ആദ്യ പ്രിന്‍സിപ്പല്‍ ആയി നിയമിച്ചു.

സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ (സിക്ക)

ജി.ഒ.(ആര്‍.റ്റി)നം.34790/88/ആഭ്യന്തരം(ബി) വകുപ്പ് തീയതി 29/07/1988 എന്ന ഉത്തരവ്‌ പ്രകാരം സേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍(സിക്ക) എന്ന് പുനര്‍നാമകരണം ചെയ്തു. 31.07.1995 നു ശേഷം ഓഫീസര്‍ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന പരിശീലനം സിക്കയില്‍ വച്ച് നടത്തിയിട്ടില്ല. ജി.ഒ.(എം.എസ്) നം.1092/05/ആഭ്യന്തരം(ബി) വകുപ്പ് തീയതി 03/05/2005 പ്രകാരം വാര്‍ഡര്‍ സ്റ്റാഫിനുളള 6 മാസത്തെ അടിസ്ഥാന പരിശീലന പാഠ്യപദ്ധതി 9 മാസത്തേക്കായി പരിഷ്‌കരിച്ചു.

ജി.ഒ.(എം.എസ്)നം.176/2010/ആഭ്യന്തരം(ബി) വകുപ്പ് തീയതി 31/07/2010 ഉത്തരവ്‌ പ്രകാരം കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പുകളിൽ സിക്കയുടെ 2 മേഖല എക്‌സ്‌റ്റെന്‍ഷന്‍ സെന്ററുകള്‍ യഥാക്രമം 02/10/2010 ലും 11/10/2010 ലും ആരംഭിച്ചു. ജയില്‍ വകുപ്പില്‍ നിന്നുളള പ്രഗല്‍ഭരായ ഉദ്യോഗസ്ഥരുടേയും, പുറത്തു നിന്നുളള പ്രഗല്‍ഭരായ ഗസ്റ്റ് ഫാക്കല്‍റ്റികളുടേയും സേവനമുപയോഗിച്ച്‌ ക്ലാസ്സുകള്‍ മെച്ചപ്പെടുത്തുകയും ചെയ്തു.

ജി.ഒ.(എം.എസ്)നം.203/12/ആഭ്യന്തരം(ബി) വകുപ്പ് തീയതി 21/07/2012 ഉത്തരവ്‌ പ്രകാരം സിക്ക, പ്രിന്‍സിപ്പാളിൻ്റെ തസ്തിക ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആയി ഉയര്‍ത്തി തസ്തികയുടെ പേര് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) & ഡയറക്ടര്‍, സിക്ക എന്ന് പുനര്‍നാമകരണം ചെയ്തു.

ജി.ഒ.(ആര്‍.റ്റി)നം.2834/12/ആഭ്യന്തരം(ബി) വകുപ്പ് തീയതി 22/09/2012 ഉത്തരവ്‌ പ്രകാരം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) & ഡയറക്ടര്‍, സിക്കയുടെ ഓഫീസ്‌ 15/11/2012 ൽ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിൻ്റെ അനക്‌സായ തേവന്‍കോട്ടേക്ക് മാറ്റി. എന്നാല്‍ ജി.ഒ.(എം.എസ്) നം.94/15/ആഭ്യന്തരം(ബി) വകുപ്പ് തീയതി 14/05/2015 ഉത്തരവ് പ്രകാരം ദക്ഷിണ മേഖല ഡി.ഐ.ജി.യുടെ ഓഫീസ് തിരികെ പൂജപ്പുരയിലെ പഴയ സിക്ക കെട്ടിടത്തിലേയ്ക്ക് മാറ്റുകയും, ട്രെയിനിംങ് സെന്റര്‍(സിക്ക) പുതിയതായി പണികഴിപ്പിച്ച തേവന്‍കോട്ടെ കെട്ടിടത്തില്‍ നിലനിര്‍ത്തുകയും ചെയ്തു.

01.07.2015 ല്‍ പുതിയതായി പണികഴിപ്പിച്ച 3 നിലകെട്ടിടത്തിലേ്ക്ക് ജയില്‍ ആസ്ഥാനകാര്യലയം മാറ്റിയപ്പോള്‍ തേവന്‍കോട് സിക്കയും, ദക്ഷിണ മേഖല ഡി.ഐ.ജി.യുടെ ഓഫീസും പഴയ ജയില്‍ ആസ്ഥാനകാര്യലയം കെട്ടിടത്തിലേയ്ക്ക് മാറ്റി.

രാജ്യം മുഴുവനുമുള്ള ജയിലുദ്യോഗസ്ഥർക്കു ഒരേ നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കുന്നതിനായുള്ള BPR & D യുടെ സിലബസ് ആണ് ഇവിടെ പരിശീലനത്തിനായി പിന്തുടരുന്നത്.

സ്ഥാനവും, അടിസ്ഥാന സൗകര്യങ്ങളും

വിലാസം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്(ദക്ഷിണ മേഖല) & ഡയറക്ടര്‍ സിക്ക, പൂജപ്പുര, തിരുവനന്തപുരം പിന്‍-695012 അടിസ്ഥാന സൗകര്യങ്ങള്‍
ഫോണ്‍ 0471 - 2345754 1. എ/സി ക്ലാസ്സ് മുറികള്‍ -2 എണ്ണം
2. വിപുലമായ ലൈബ്രറി സൗകര്യം
3. പരേഡ് ഗ്രൗണ്ട്‌
4. 30 കമ്പ്യൂട്ടറുകള്‍ ഉളള കമ്പ്യൂട്ടര്‍ ലാബ്‌
5. ഹോസ്റ്റല്‍ സൗകര്യം - 60
6. ഗസ്റ്റ് ഹൗസ്‌
7. മെസ്സ് ഹാള്‍
8. കോണ്‍ഫറന്‍സ് ഹാള്‍(എ/സി)
മൊബൈല്‍ നമ്പര്‍ 9446899503
ഇ-മെയില്‍ dig.sz.prisons@kerala.gov.in
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍/ കെ.എസ്.ആര്‍.റ്റി.സി. സെന്‍ട്രല്‍ ബസ് സേറ്റഷന്‍ നിന്നുളള ദൂരം 3.5 കി.മി
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 41 ബാച്ചുകള്‍ 42 മത്‌ ബാച്ചിൻ്റെ ട്രെയിനിംങ് നടക്കുന്നു

സിക്ക മേഖലാ കേന്ദ്രങ്ങള്‍ - 2 എണ്ണം

വിലാസം ഓഫീസ് ഓഫ് ദി ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, സിക്ക എക്‌സ്‌റ്റെഷന്‍ സെന്റര്‍, വിയ്യൂര്‍, ത്യശ്ശൂര്‍. പിന്‍-680010 ഓഫീസ് ഓഫ് ദി ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, സിക്ക എക്‌സ്‌റ്റെഷന്‍ സെന്റര്‍, കണ്ണൂര്‍, പിന്‍- 670005
ഫോണ്‍ 0487 - 2322329 0497 - 2749889
ഇ-മെയില്‍ sica.vyr.prisons@kerala.gov.in sica.knr.prisons@kerala.gov.in
റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുളള ദൂരം 7 കി.മി 4 കി.മി
കെ.എസ്.ആര്‍.റ്റി.സി. ബസ് സ്‌റ്റേഷന്‍ നിന്നുളള ദൂരം 7 കി.മി 3 കി.മി
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 6 (ഏഴാമത്തെ ബാച്ചിൻ്റെ ട്രെയിനിംങ് നടക്കുന്നു) 7 (എട്ടാമത്തെ ബാച്ചിൻ്റെ ട്രെയിനിംങ് നടക്കുന്നു)
അടിസ്ഥാന സൗകര്യങ്ങള്‍ 1. പഠന മുറികള് - 1 എണ്ണം.
2. പരേഡ് ഗ്രൗണ്ട് - 1 എണ്ണം.
3. ഹോസ്റ്റല്‍ സൗകര്യം - 60 ട്രെയിനീസിനുളളത്
4. യോഗ/കോണ്‍ഫറന്‍സ് ഹാള്‍
1. പഠന മുറികള്‍ - 1 എണ്ണം
2. പരേഡ് ഗ്രൗണ്ട്‌ - 1 എണ്ണം.
3. ഹോസ്റ്റല്‍ സൗകര്യം - 60 ട്രെയിനീസിനുളളത്‌
4. യോഗ/കോണ്‍ഫറന്‍സ് ഹാള്‍ (എ/സി)

ഭരണ സമിതി

 • ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ്‌‌ - ചെയര്‍മാന്‍
 • ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ്‌(ആസ്ഥാനകാര്യാലയം) - അംഗം
 • ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ്‌ (ദക്ഷിണ മേഖല) & ഡയറക്ടര്‍, സിക്ക - മെമ്പര്‍ സെക്രട്ടറി
 • സൂപ്രണ്ട്, സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, തിരുവനന്തപുരം - അംഗം
 • പ്രോഗ്രാം ഓഫീസര്‍, ജയില്‍ ആസ്ഥാനകാര്യാലയം - അംഗം
 • ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ ആസ്ഥാനകാര്യാലയം - അംഗം

പരിശീലന മൊഡ്യൂളുകളുടെ ഉള്ളടക്കവും ഗുണനിലവാരവും രൂപീകരിക്കുവാനും, അവലോകനം ചെയ്യാനും പരിഷ്‌കരിക്കുവാനും പാഠ്യപദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങൾ ശുപാർശ ചെയ്യാനുമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

പരിശീലനത്തിൻ്റെ ലക്ഷ്യങ്ങൾ

 • ശാസ്ത്രീയവും, പുരോഗമനപരവുമായ തെറ്റ്‌ തിരുത്തൽ പ്രക്രിയകളെ കുറിച്ചുളള അറിവ് ഉദ്യോഗസ്ഥർക്ക് നൽകുക.
 • ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്വബോധം വളർത്തുക.
 • ഔദ്യോഗികവും സാംസ്കാരികവുമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്കിടയിൽ ക്രിയാത്മകവും വിശാലവുമായ സമീപനം സൃഷ്ടിക്കുക.
 • പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കുക, മികച്ച ജയിൽ മാനേജുമെന്റിനായി തൊഴിൽ പരിചയം പങ്കിടുക.
 • ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും തൊഴിൽ നൈപുണ്യവും പരിഷ്കരിക്കുക.
 • ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക.
 • ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിന്‌ അവരുടെ ഔദ്യോഗികവും, ഭരണപരമായ ഉത്തരവാദിത്വങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക.
 • തെറ്റുതിരുത്തല്‍, അനുബന്ധ സേവന മേഖലയിലെ വിവിധ ഉദ്യോഗസ്ഥർക്കിടയിൽ ഐക്യവും സഹകരണവും വളർത്തുക.

പരിശീലനാര്‍ത്ഥികളുടെ ദിനചര്യ (അസിസ്റ്റന്റ്‌ പ്രിസണ്‍ ഓഫീസര്‍)

06.20 എ.എം. ഫാള്‍-ഇന്‍
06.25 എ.എം. റിപ്പോര്‍ട്ടിങ്
06.30 എ.എം. - 07.10 എ.എം. കായിക പരിശീലനം
07.10 എ.എം. - 07.20 എ.എം. യൂണിഫോം മാറ്റം
07.20 എ.എം. - 07.50 എ.എം. ഡ്രില്‍
07.50 എ.എം. - 08.00 എ.എം. റെസ്റ്റ്‌
08.00 എ.എം. - 08.30 എ.എം. ഡ്രില്‍
08.30 എ.എം. - 09.45 എ.എം. റെസ്റ്റ്, പ്രഭാതഭക്ഷണം
09.55 എ.എം. റിപ്പോര്‍ട്ടിങ് ഫോര്‍ ഇന്‍ഡോര്‍ ക്ലാസ്സ്‌
10.00 എ.എം. - 11.00 എ.എം. ഫസ്റ്റ് പിരിയഡ്‌
11.00 എ.എം. - 11.10 എ.എം. ടീ ബ്രേക്ക്‌
11.10 എ.എം. - 12.10 പി.എം. സെന്‍ക്കന്‍ഡ് പിരിയഡ്‌
12.10 പി.എം. - 01.10 പി.എം. ലൈബ്രറി
01.10 പി.എം. - 02.00 പി.എം. ലഞ്ച് ബ്രേക്ക്‌
02.00 പി.എം. - 03.00 പി.എം. തേര്‍ഡ് പിരിയഡ്‌
03.00 പി.എം. - 03.50 പി.എം. ടീ ബ്രേക്ക്‌
03.55 പി.എം. ഫാള്‍-ഇന്‍
04.00 പി.എം. - 04.35 പി.എം. ഡ്രില്‍
04.35 പി.എം. - 04.40 പി.എം. റസ്റ്റ്‌
04.40 പി.എം. - 05.15 പി.എം. ഡ്രില്‍
05.15 പി.എം. - 05.20 പി.എം. യൂണിഫോം മാറ്റം
05.25 പി.എം. - 06.00 പി.എം. ഗയിംസ്‌
06.00 പി.എം. - 09.00 പി.എം. റസ്റ്റ്‌ (റിക്രിയേഷന്‍/സെല്‍ഫ് സ്റ്റഡി/ഡിന്നര്‍)
09.00 പി.എം. റോള്‍ കാള്‍

ചൊവ്വാഴ്ചയും, വെളളിയാഴ്ചയും വൈകുന്നേരം ഡ്രില്ലിന് പകരം കരാട്ടെ ക്ലാസ്സ് നടത്തുന്നു.

പുതുതായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർക്ക് ആവശ്യമായ അറിവ്, കഴിവുകൾ, മനോഭാവം, പരസ്പര സമ്പര്‍ക്കം എന്നിവ ലഭ്യമാകുന്ന രീതിയിലാണ്‌ 9 മാസത്തെ അടിസ്ഥാന പരിശീലന കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിശീലന കാലയളവ് 9 മാസം
പ്രബോധന മാധ്യമം മലയാളം, ഇംഗ്ലീഷ്‌
ആകെ ഇൻഡോർ ക്ലാസുകൾ (തിയറി) 504 മണിക്കൂർ
ആകെ ഔട്ട്‌ഡോർ ക്ലാസുകൾ (പ്രാക്ടിക്കല്‍) 560 മണിക്കൂർ
ആകെ ലൈബ്രറി സമയം 168 മണിക്കൂർ
ആകെ ഗെയിംസ് സമയം 84 മണിക്കൂർ
പ്ലെയ്‌സ്‌മെന്റ് കാലയളവ് 2 മാസം
ശ്രമദാനം ആഴ്ചയിൽ ഒരിക്കൽ രാവിലെ

ഇൻഡോർ (തിയറി) ക്ലാസുകൾ പാഠ്യപദ്ധതി

2010 ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാര്‍ഗ്ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ആക്റ്റ്, 2014 ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാര്‍ഗ്ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ചട്ടങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് മറ്റു അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 • പ്രധാന ക്രിമിനൽ നിയമങ്ങൾ
 • സൈക്കോളജി
 • സോഷ്യോളജി / ക്രിമിനോളജി / പീനോളജി / വിക്ടിമോളജി / മനുഷ്യാവകാശം
 • തെറ്റുതിരുത്തല്‍ പ്രക്രിയയും, തടവുകാരുടെ ചികിത്സയും, പരിചരണവും
 • പ്രഥമശുശ്രൂഷ, പൊതു ശുചിത്വം, ശുചീകരണം, കുടുംബാസൂത്രണം
 • ചുവടെചേർക്കുന്ന പ്രത്യേകവും പ്രസക്തവുമായ വിഷയങ്ങളെക്കുറിച്ചുള്ള ഹ്രസ്വകാല കോഴ്സുകള്‍
  • സിവിൽ സർവീസ് നിയമങ്ങളും, ചട്ടങ്ങളും
  • സൈബർ കുറ്റകൃത്യവും സുരക്ഷയും
  • സ്‌റ്റോര്‍ പര്‍ച്ചേയ്‌സ്‌ നിയമങ്ങൾ
  • ആദായനികുതി നിയമങ്ങൾ
  • സമ്മർദ്ദവും സമയ മാനേജുമെന്റും
  • വിവരാവകാശ നിയമം
  • സേവന അവകാശ നിയമം
  • ഇംഗ്ലീഷ് ആശയവിനിമയം
  • ഫോറൻസിക് സയൻസ് & മെഡിസിൻ

വിശദമായ സിലബസ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഔട്ട്‌ഡോർ (പ്രാക്ടിക്കല്‍) ക്ലാസുകൾ

 • കായികപരിശീലനം
 • ആയുധത്തോടുകൂടിയുള്ള കവാത്ത്
 • ആയുധമില്ലാതെയുള്ള കവാത്ത്
 • മസ്‌കറ്ററി
 • ഗാർഡും സെൻട്രിയും
 • പാസ്സിങ്ഔട്ട് പരേഡ്‌
 • സെറിമോണിയല്‍ പരേഡ്‌
 • നിരായുധ പോരാട്ടം
 • മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ്
 • ഗെയിമുകൾ / കായികം / നീന്തൽ / യോഗ
 • ഫയറിംഗ് പ്രാക്ടീസ്
 • ബോംബ് കണ്ടെത്തലും നീക്കംചെയ്യലും
 • അഗ്നിശമന - രക്ഷാപ്രവർത്തനം

വിവിധ ജയിൽ സ്ഥാപനങ്ങളിൽ 2 മാസത്തേക്ക് പ്ലെയ്‌സ്‌മെന്റ്, അനുബന്ധ സ്ഥാപനങ്ങളിലേക്കുള്ള ഫീൽഡ് സന്ദർശനം, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള പഠന പര്യടനം എന്നിവയ്ക്കായി ട്രെയിനികള്‍ക്ക്‌ അവസരങ്ങൾ നൽകുന്നു, അതിലൂടെ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായും, തെറ്റുതിരുത്തല്‍ സേവനങ്ങളിലെ വിദഗ്ധരുമായും അറിവ് പങ്കിടാനും സാധിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

 • ഹെഡ് ക്വാർട്ടേഴ്സ് തലത്തിലും, മേഖല തലത്തിലും എല്ലാ വിഭാഗം ജീവനക്കാർക്കും പ്രസക്തമായ വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല റിഫ്രഷർ കോഴ്സുകൾ സംഘടിപ്പിക്കുന്നു.
 • സംസ്ഥാനതല സെമിനാറുകളും കോൺഫറൻസുകളും, തെറ്റ് തിരുത്തൽ വിഷയങ്ങളെക്കുറിച്ചുള്ള വർക്ക് ഷോപ്പും ഈ മേഖലയിലെ പ്രഗത്ഭരായ പ്രൊഫഷണലുകളുടെയും വ്യക്തികളുടെയും സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.
 • റിപ്പബ്ലിക് ദിനത്തിലും, സ്വാതന്ത്ര്യദിനത്തിലും സംസ്ഥാനതല സെറിമോണിയല്‍ പരേഡിൽ പങ്കെടുക്കുന്ന ജയിൽ പ്ലാറ്റൂണിനെ തിരഞ്ഞെടുക്കുന്നതിലും തയ്യാറാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.
 • ഉദ്യോഗസ്ഥർക്കായി കെ.പി.എസ്.സി നടത്തുന്ന നിർബന്ധിത വകുപ്പുതല പ്രാക്ടിക്കൽ ടെസ്റ്റിനായി തയ്യാറെടുപ്പുകൾ നടത്തുന്നു.‌
 • അഖിലേന്ത്യാ ജയിൽ ഡ്യൂട്ടി മീറ്റിൻ്റെ തിരഞ്ഞെടുപ്പ്, പരിശീലനം, തയ്യാറെടുപ്പ് എന്നിവ പോലുള്ള പരിപാടികൾ നടത്തുന്നു.
RegionMasterScripts