K e r a l P r i s o n s

ഓരോ ജയിലുകളിലും ഒരു പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും, അത് മൂന്ന് മാസത്തിലൊരിക്കൽ തടവുകാർക്ക് മുൻ‌കൂട്ടി അറിയിപ്പ് നൽകിക്കൊണ്ട് ചേരണമെന്നും കേരള പ്രിസണുകളും സംശുദ്ധീകരണ സാമാര്‍ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ആക്റ്റ്‌ 2010 അനുശാസിക്കുന്നു. അത്തരം കമ്മിറ്റി തടവുകാരുടെ പരാതികളോ നിവേദനങ്ങളോ തടവുകാരില്‍ നിന്ന് സ്വീകരിച്ച് അവയ്ക്ക് പരിഹാരം കാണേണ്ടതുമാണ്‌.

ആവലാതികളും, പരാതികളും ബന്ധപ്പെട്ട സൂപ്രണ്ടും ജയിൽ ഉദ്യോഗസ്ഥരും വിവിധ തലങ്ങളിൽ പരിശോധിക്കുന്നു. ജയില്‍ ഡി.ജി.പി.യുടെയും ബന്ധപ്പെട്ട ജില്ലകളിലെ സെഷൻസ് ജഡ്ജിമാരുടെയും മുദ്രവെച്ച പരാതിപ്പെട്ടികള്‍ എല്ലാ ജയിലുകളിലും സ്ഥാപിച്ചിട്ടുണ്ട്. അവ മാസത്തിലൊരിക്കൽ ഡയറക്ടർ ജനറല്‍ ഓഫ് പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസും, ജില്ലാ സെഷൻസ് ജഡ്ജിമാരും തുറന്നു പരിശോധിച്ചു പരാതിപരിഹാരം ഉറപ്പാക്കുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, വിവിധ സർക്കാര്‍ വകുപ്പുകള്‍, കോടതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിവേദനങ്ങളും, പരാതികളും ജയിലുകളുടെ സൂപ്രണ്ട് വഴി അയക്കുന്നതിന് തടവുകാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്‌. കൂടാതെ പൊതുജനങ്ങള്‍ക്ക്‌ അവരുടെ പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടുമാർ, ജയിലുകളിലെ മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാർ, ഡി.ജി.പി & സി.‌എസ് എന്നിവരുമായി ബന്ധപ്പെടാം. ഡയറക്ടർ ജനറല്‍ ഓഫ് പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസിൻ്റെയും, മറ്റ് ഉന്നത ഉദ്ദ്യോഗസ്ഥരുടേയും ഫോൺ നമ്പറുകൾ ജയില്‍ വകുപ്പിൻ്റെ വെബ്‌സൈറ്റില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്‌. എന്തെങ്കിലും അടിയന്തിരമായി പരിഹരിക്കേണ്ടതായ പരാതികളുണ്ടെങ്കില്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി പൊതുജനങ്ങള്‍ക്കും തടവുകാരുടെ അടുത്ത ബന്ധുക്കൾക്കും മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരെ വിളിക്കാൻ സ്വാതന്ത്ര്യമുണ്ട്.

പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

RegionMasterScripts