ജയില്‍ ആസ്ഥാനകാര്യാലയത്തില്‍ ചീഫ് വെല്‍ഫെയര്‍ ഓഫീസറും, മേഖലകളില്‍ മേഖലാ വെല്‍ഫെയര്‍ ഓഫീസര്‍മാരും, പ്രധാന ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരും, മറ്റു ജയിലുകളിൽ ചുമതലയുള്ള ജയിൽ ജീവനക്കാരും തടവുകാര്‍ക്കാവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
സ്പോർട്സ്, ഗെയിമുകൾ, കല, സാഹിത്യം എന്നിവയിൽ ആരോഗ്യകരമായ മത്സരങ്ങൾ തടവുകാര്‍ക്കായി നടത്തുന്നു.
യോഗയും അനുബന്ധ പരിപാടികളും സർക്കാർ/സർക്കാരിതര സംഘടനകളുമായി സഹകരിച്ചു നടത്തുന്നു.
ജയിലുകളിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ടെസ്റ്റിംഗ് സെന്റര്‍ ആയ “ജ്യോതിസ്”, എയ്‌ഡ്സ് പോലുള്ള രോഗങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകുന്നു. ഈ കേന്ദ്രങ്ങൾ രോഗികളായ തടവുകാർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്യുന്നു.
എല്ലാ ജയിലുകളിലും തടവുകാർക്ക് ലൈബ്രറി, പത്രങ്ങൾ, ടെലിവിഷൻ, എഫ്.എം. റേഡിയോ, കാന്റീൻ സേവനങ്ങൾ നൽകുന്നു.
സുരക്ഷ സുഗമമാക്കുന്നതിന് എല്ലാ ജയിലുകളിലും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ (സി.സി ടി.വി.) സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന സാംസ്കാരിക, മത, ദേശീയ ദിനങ്ങള്‍, വിഭവ സമ്യദ്ധമായ ഭക്ഷണവും സാംസ്കാരിക പ്രവർത്തനങ്ങളുമായാണ് ആഘോഷിക്കുന്നത്.
വർഷത്തിലൊരിക്കൽ ജയിൽക്ഷേമ ദിനാഘോഷം നടത്തുകയും എല്ലാ ജയിലുകളിലെയും തടവുകാർക്കായി വിവിധ സ്പോർട്സ് /ഗെയിമുകൾ, സാഹിത്യ / സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ ജയിലുകളും ചെസ്സ്, ക്യാരംസ്, ലുഡോ മുതലായ ഇൻഡോർ ഗെയിമുകളിലും സ്ഥല സൗകര്യമുള്ള ജയിലുകളിൽ ഫുട്ബോൾ, വോളിബാൾ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ തുടങ്ങിയ ഔട്ട്ഡോർ ഗെയിമുകളിലും ഏർപ്പെടുന്നതിനുള്ള സൗകര്യം നൽകുന്നു.
ജയിലുകളില്‍ നടത്തുന്ന ക്ഷേമപ്രവത്തനങ്ങൾ പത്ര/ദൃശൃ/സമൂഹ്യമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.